ആദ്യം ഒരു നടനെവച്ച് സിനിമ പ്ലാന്‍ ചെയ്യുക. പിന്നീട് മറ്റൊരാളെത്തുക. മലയാളത്തില്‍ ഇത്തരം സംഭവങ്ങള്‍ പുതുമയല്ല. പൃഥ്വിരാജ് നായകനായെത്തിയ അനന്തഭദ്രമെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനും ഇത്തരത്തിലൊരു കഥ പറയാനുണ്ട്. തിരക്കുകാരണം മമ്മൂട്ടി പിന്മാറി പകരം പൃഥ്വിരാജ് എത്തിയ ചിത്രമാണ് അനന്തഭദ്രം. സന്തോഷ് ശിവനായിരുന്നു സംവിധാനം. അക്കഥ ഇങ്ങനെ.
മണിയന്‍പിള്ള രാജു ആദ്യമായി നിര്‍മിച്ച മമ്മൂട്ടി ചിത്രം അനശ്വരമായിരുന്നു. എന്നാല്‍ ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 2005 ല്‍ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം രാജു പ്രഖ്യാപിച്ചു. ആ സിനിമയാണ് അനന്തഭദ്രം. ഇന്ത്യയിലെ പ്രശസ്തനായ കലാ സംവിധായകന് സാബു സിറിളിന്റെ സംവിധാന അരങ്ങേറ്റം എന്ന പ്രത്യേകതയും അനന്തഭദ്രത്തിനുണ്ടായിരുന്നു. സുനില്‍ പരമേശ്വരന്റേതാണ് രചന. ഒരു മലയാളം വാരികയില്‍ സൂപ്പര്‍ഹിറ്റായ നോവലിന്റെ ദൃശ്യാവിഷ്കാരമെന്ന നിലയിലായിരുന്നു ചിത്രത്തിന്റെ വരവ്.
ചിത്രത്തിന്റെ വിവരങ്ങള്‍ പ്രഖ്യാപിച്ചശേഷം ഷൂട്ടിംഗ് കുറച്ചുവൈകി. ഇതിനിടെ മമ്മൂട്ടിയും മറ്റു ചില താരങ്ങളും മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ പോയി. സാബു സിറിളും തിരക്കായി. അതോടെ സംവിധാന ചുമതല മണിയന്‍പിള്ള സന്തോഷ് ശിവനെ ഏല്പിച്ചു. നായകനായി പൃഥ്വിരാജും എത്തി. അതുപോലെ ജീത്തു ജോസഫിന്റെ മെമ്മറീസിലെ വേഷത്തിന് വേണ്ടിയും ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു.