എന്റെ ഇംഗ്ലീഷ് നിങ്ങള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍ അതെന്റെ മാത്രം തെറ്റാണ്! കടുകട്ടി ഇംഗ്ലീഷിനെച്ചൊല്ലി കളിയാക്കുന്ന ട്രോളന്മാരോട് പൃഥിരാജിന് പറയാനുള്ളത്

സ്വന്തം വ്യക്തിത്വത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നതിനും സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനും മടി കാണിക്കാത്ത വ്യക്തിയാണ് പൃഥിരാജ്. അതേസമയം ട്രോളന്മാരും വളരെ നന്നായി ആഘോഷിക്കുന്നയാളാണ് പൃഥിരാജ്. താരത്തിന്റെ കടുകട്ടിയായ ഇംഗ്ലീഷാണ് ട്രോളന്മാരുടെ നോട്ടപ്പുള്ളിയാവാന്‍ പൃഥിരാജിന് കാരണമാക്കിയത്. പൃഥിരാജിന്റെ ഇംഗ്ലീഷ് സാധാരണക്കാര്‍ക്ക് മനസിലാവുന്നില്ലെന്നുള്ളത് കട്ടച്ചളികളിലൂടെയാണ് ട്രോളന്മാര്‍ പ്രകടമാക്കിയിട്ടുള്ളത്. ഫേസ്ബുക്കിലെ താരത്തിന്റെ പോസ്റ്റുകളാണ് ട്രോളന്‍മാര്‍ ആയുധമാക്കാറുള്ളത്. പൃഥിയുടെ എഴുത്തുകളിലെ പലവാക്കുകളും പലര്‍ക്കും് മനസിലാവാറില്ലെന്നതാണ് അവര്‍ കാരണായി പറയുന്നത്.

അതേസമയം, എത്ര ട്രോളിയാലും തന്റെ ഇംഗ്ലീഷിന്റെ സ്റ്റാന്റേര്‍ഡ് കുറയ്ക്കാന്‍ താരം തയ്യാറാവുകയുമില്ല. ഇതിലും കടുകട്ടിയായ വാക്കുകളുമായാകും അടുത്ത പോസ്റ്റ് ഇടുക. അതേസമയം, തന്നെ ട്രോളുന്നവരോട് താരത്തിന് ചിലത് പറയാനുണ്ട്. ട്രോളുകളെ താന്‍ ഇഷ്ടപ്പെടുന്നതായി പൃഥ്വി വ്യക്തമാക്കി. ഞാന്‍ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ട്രോളുകള്‍ ഉണ്ടാകട്ടെ. പല ട്രോളുകളും വളരെ ക്രിയേറ്റീവായാണ് ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോവുന്നുവെങ്കില്‍ അത് എന്റെ ഭാഷയുടെ പ്രശ്നമാണ്. അത് എന്റെ തെറ്റായാണ് ഞാന്‍ കാണുന്നത്. എന്തായാലും പല ട്രോളുകളും ഞാന്‍ വളരെയധികം ആസ്വദിക്കാറുണ്ട്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

 

Related posts