ഓ​ഗ​സ്റ്റ് സി​നി​മാ​സി​ൽ​നി​ന്നു ന​ട​ൻ പൃ​ഥി​രാ​ജ് പിന്‍മാറി; കാരണം…

Prithviraj_0107

കൊ​ച്ചി: ച​ല​ച്ചി​ത്ര നി​ർ​മാ​ണ-​വി​ത​ര​ണ ക​ന്പ​നി​യാ​യ ഓ​ഗ​സ്റ്റ് സി​നി​മാ​സി​ൽ​നി​ന്ന് ന​ട​ൻ പൃ​ഥി​രാ​ജ് പിന്‍മാ​റി. ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്വ​ന്തം നി​ർ​മാ​ണ ക​ന്പ​നി ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പി​ൻ​മാ​റ്റ​മെ​ന്നാ​ണു സൂ​ച​ന.

കാ​മ​റ​മാ​ൻ സ​ന്തോ​ഷ് ശി​വ​ൻ, നി​ർ​മാ​താ​വ് ഷാ​ജി ന​ടേ​ശ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് 2010ലാ​ണ് പൃ​ഥി​രാ​ജ് ഓ​ഗ​സ്റ്റ് സി​നി​മാ​സ് തു​ട​ങ്ങു​ന്ന​ത്. ത​മി​ഴ് ന​ട​ൻ ആ​ര്യ​യും ഈ ​കൂ​ട്ടാ​യ്മ​യി​ൽ പി​ന്നീ​ട് പ​ങ്കാ​ളി​യാ​യി. ദി ​ഗ്രേ​റ്റ് ഫാ​ദ​റാ​ണ് ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെയായി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

ഉ​റു​മി, ഇ​ന്ത്യ​ൻ റൂ​പ്പീ​സ്, ക​ട​ൽ ക​ട​ന്നൊ​രു മാ​ത്തു​ക്കു​ട്ടി, സ​പ്ത​മ​ഹ​ശ്രീ ത​സ്ക​ര, ഡ​ബി​ൾ ബാ​ര​ൽ, ഡാ​ർ​വി​ന്‍റെ പ​രി​ണാ​മം, അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ളം തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ഗ​സ്റ്റ് സി​നി​മാ​സ് നി​ർ​മ്മാ​ണ​വും വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ങ്ങ​ൾ. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Related posts