സിനിമാതാരങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളറിയാനും പ്രേക്ഷകര്‍ക്ക് എക്കാലവും വലിയ താത്പര്യമാണ്. ഇന്ന് സമൂഹമാദ്ധ്യമങ്ങള്‍ ഇത്രത്തോളം വളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അതിന് വലിയ ബുദ്ധിമുട്ടില്ല താനും. ഒട്ടുമിക്ക സിനിമാതാരങ്ങളും തങ്ങളുടെ കുടുംബവിശേഷങ്ങള്‍ തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട.് ഇത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത് മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ പൃഥിരാജ് സുകുമാരന്റെ മകള്‍ അലംകൃതയുടെ ഫോട്ടോയാണ്. അലംകൃതയുടെ നാലാം ജന്മദിനത്തോടനുബന്ധിച്ച് പൃഥിരാജ് തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് മകളുടെ ഫോട്ടോ. അച്ഛന്റെ സൗന്ദര്യം അതേപോലെ മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.
മറ്റുള്ള യുവനടന്മാരില്‍ നിന്ന് വ്യത്യസ്തമായി ട്രോളന്മാരുടെ ആക്രമണത്തിന് കൂടുതല്‍ വിധേയനാകേണ്ടി വന്നയാളാണ് പൃഥി. താരത്തിന്റെ കടുകട്ടി ഇംഗ്ലീഷ് തന്നെ കാരണം. മകള്‍ അലംകൃതയെ സ്‌കൂളില്‍ ചേര്‍ത്തു എന്നറിയിച്ച് പൃഥിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇംഗ്ലീഷിലുള്ള കുറിപ്പാണ് ഏറ്റവുമൊടുവില്‍ ട്രോളന്മാരുടെ ആക്രമണത്തിനിരയായത്. എന്നാല്‍ താനിതെല്ലാം ആസ്വദിക്കുന്നുവെന്നാണ് ട്രോളുകളെക്കുറിച്ച് പൃഥിരാജ് പ്രതികരിച്ചിട്ടുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമേ പൃഥിരാജ് മകളുടെ ഫോട്ടോ പുറത്തുവിട്ടിട്ടുള്ളു. ഏതായാലും കേരളക്കര മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു ഈ താരപുത്രിയെ.