തിരക്കേറിയ നടനായിരിക്കെ ലൂസിഫര്‍ ചെയ്യാനിറങ്ങിയതു പോലുള്ള ഒരു വെല്ലുവിളിയായിരുന്നു ലംബോര്‍ഗിനി വാങ്ങിയത്: പൃഥ്വിരാജ്

കോടികള്‍ മുടക്കി യുവതാരം പൃഥ്വിരാജ് ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎല്‍-7-സിഎന്‍-1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി അടച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് ഈ കാര്‍ കൊണ്ടു വരാനാവില്ലെന്നും വീട്ടിലേക്കുള്ള വഴി തീരെ മോശമാണെന്നും മറ്റും പ്രതികരണമുണ്ടായതോടെ നിരവധി ട്രോളുകളുകളുണ്ടായി.

കേരളത്തിലെ റോഡുകളില്‍ ഓടിക്കാന്‍ ലംബോര്‍ഗിനി പര്യാപ്തമല്ലെന്ന് ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ അവയോട് പൃഥ്വി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലംബോര്‍ഗിനി വിഷയത്തില്‍ പൃഥ്വി മറുപടി നല്‍കി. തിരക്കേറിയ നടനായിരിക്കെ ലൂസിഫര്‍ ചെയ്യാനിറങ്ങിയതു പോലുള്ള ഒരു വെല്ലുവിളിയായിരുന്നു ലംബോര്‍ഗിനി വാങ്ങിയതും എന്നാണ് പൃഥ്വി പറയുന്നത്.

‘കുട്ടിക്കാലത്ത് ലംബോര്‍ഗിനി വാഹനത്തിന്റെ ചിത്രങ്ങള്‍ എന്റെ മുറിയില്‍ പതിച്ചിരുന്നു. ട്രോളുകളില്‍ പറഞ്ഞ കാര്യത്തില്‍ കഴമ്പുണ്ടെങ്കിലും ആഗ്രഹം സഫലമാക്കാന്‍ ഉചിതമായ സമയം ഇതാണെന്നാണ് കരുതിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു പക്ഷേ ലംബോര്‍ഗിനി വാങ്ങിയാല്‍ ഇപ്പോഴുളള ആവേശം ഉണ്ടാകില്ല. സംവിധാനത്തിന്റെ കാര്യവും അതുപോലെ തന്നെയാണ്. സാമ്പത്തികമായി അപ്പോള്‍ സംവിധാനത്തിലേക്ക് നീങ്ങുന്നത് ഒരുപക്ഷേ ലാഭകരമായിരുന്നില്ല. എങ്കിലും ഒരു വലിയ ആഗ്രഹമായതിനാല്‍ അങ്ങിനെ ചെയ്തു.’ പൃഥ്വി പറഞ്ഞു.

Related posts