ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും, ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്, ഭാവിയില്‍ അത് ഉപയോഗിക്കും; പൃഥ്വിരാജ് പറയുന്നു

ലൂസിഫറിന്റെ ചിത്രീകരണ വേളയില്‍ മോഹന്‍ലാലില്‍ നിന്ന് ഒരുപാട് കാര്യങ്ങല്‍ പഠിച്ചെന്നു പറയുകയാണ് പൃഥ്വിരാജ്. അത് ഭാവിയില്‍ താന്‍ ഉപയോഗിക്കുമെന്നും പൃഥ്വി പറയുന്നു. ലാലേട്ടന്റെ വലിയ ഫാനാണ് ഞാന്‍.അതിനാല്‍ തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിച്ച കാര്യമാണ്.

ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കും- ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക.

Related posts