മകളുടെ പല്ലുതേപ്പിച്ച് പൃഥ്വിരാജ്, ഭാര്യയെ കാണിക്കാനെന്ന് സോഷ്യല്‍മീഡിയ

supriyaസോഷ്യല്‍മീഡിയയില്‍ അത്രയൊന്നും സജീവമല്ലെങ്കിലും യുവതാരം പൃഥ്വിരാജ് ഫേസ്ബുക്കിലെ സൂപ്പര്‍താരമാണ്. വല്ലപ്പോഴും ഒരു പോസ്റ്റ് ഇടുന്നത് നോക്കിയിരിക്കുകയാണ് ആരാധകര്‍. അങ്ങനെ പൃഥ്വി കഴിഞ്ഞദിവസം ഒരു ചിത്രം പങ്കുവച്ചു. പുറംതിരിഞ്ഞുനിന്ന് മകളെ പല്ലു തേപ്പിക്കുന്നതാണ് ചിത്രം.

14691049_1135714953150234_1725660412121681466_n
ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഉണ്ട്. ‘ രണ്ടു വയസ് പ്രായമുള്ള നിങ്ങളുടെ കുഞ്ഞിന്റെ പല്ല് തേച്ചു കൊടുത്ത് ഭാര്യയുടെ പ്രശംസ നേടൂ’ എന്നാണത്. ഭാര്യയെ സുഖിപ്പിക്കാനുള്ള ചിത്രമാണിതെന്നാണ് കമന്റിട്ട ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. അതല്ല, താന്‍ മകളെ സ്‌നേഹിക്കുന്ന ഒരച്ഛനാണെന്ന് പൃഥ്വി പറയാതെ പറയുകയാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. 2014 സെപ്റ്റംബറിലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. അലംകൃത എന്നാണ് മകളുടെ പേര്.

Related posts