നടന് പൃഥിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് എല്ലാവര്ക്കും പരിചയമുള്ളതാണ്. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്ന എല്ലാ സിനിമാവിശേഷങ്ങളും കടുകട്ടി ഇംഗ്ലീഷിലായതിനാല്‍ പലപ്പോഴും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഇംഗ്ലീഷിനെയും ട്രോളി രംഗത്തെത്താറുണ്ട്.
ഏറ്റവും ഒടുവില്‍ താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി അറിയിച്ച് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പും അതിന് ആരാധകരിലൊരാള്‍ നല്കിയ രസകരമായ പരിഭാഷയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ആരാധകന് നല്കിയ രസകരമായ പരിഭാഷ പൃഥിരാജിനും ഏറെ ഇഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൃഥിരാജ് ഇത് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ പൃഥിരാജിന്റെ കുറിപ്പും ആരാധകന്റെ പരിഭാഷയും വൈറലായി.
പൃഥ്വിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു-At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It’s a wrap!
ഇന്ന് പുലര്‍ച്ചെ 4.30, ലക്ഷദ്വീപ് കവരത്തി ദ്വീപിലെ കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തിലായിരുന്നു ലൂസിഫറിന്റെ അവസാന ഷോട്ട്. ചിത്രം പൂര്‍ത്തിയായിരിക്കുന്നു.
ഇതിന് ആരാധകന് നല്കിയ തര്‍ജമ ഇങ്ങനെയായിരുന്നു.. ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ. ഈ കമന്റ് പൃഥ്വിരാജ് തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതോടെ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.
🤣🤣🤣 pic.twitter.com/kseKEavoud
— Prithviraj Sukumaran (@PrithviOfficial) January 21, 2019