ആടുജീവിതത്തിലെ എന്റെ നഖം ഞാന്‍ ശരിക്കും വളര്‍ത്തിയതല്ല. നഖം ഒറിജിനല്‍ വളര്‍ത്താം എന്ന് ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ അങ്ങനെ വളര്‍ത്തുന്നതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാല്‍ നഖം വളര്‍ത്തി ഒരു സീന്‍ എടുത്തിട്ട് സീനിന്റെ ഇടയിലെങ്ങാനും അത് പൊട്ടിപ്പൊയാല് കണ്ടിന്യൂവിറ്റി പോകും.
പ്ലാസ്റ്റിക്ക് കൊണ്ടല്ല, ഒരു പ്രത്യേക മെറ്റീരിയല്‍ കൊണ്ടാണ് നഖം നിര്‍മിച്ചത്. സ്പെഷല്‍ ഗ്ലൂ കൊണ്ടാണ് ഇത് ഒട്ടിച്ചുവയ്ക്കുന്നത്. സ്കിന്നിലേക്ക് ഓവര്‍ലാപ്പ് ചെയ്തിട്ടാണ് നഖം വച്ചത്.
ഷൂട്ട് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഇളക്കല്‍ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മേക്ക് അപ്പ് ഇടാന്‍ ഒന്നര മണിക്കൂറാണ് എടുത്തതെങ്കില്‍ മേക്കപ്പ് ഊരാന്‍ രണ്ട് മണിക്കൂറാണ് എടുത്തത്. -പൃഥ്വിരാജ്