കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്‍കം ടാക്സ് വിഭാഗത്തിന്റെ റെയ്ഡ്.
നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ നടനും നിര്‍മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് രാവിലെ 7.45 ന ഒരേ സമയം ആരംഭിച്ച റെയഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടില്‍ ആറു ടാക്സി കാറുകളില്‍ ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.
പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത വിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.