എന്റെ സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു! പൃഥിരാജിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിക്കു വേണ്ടി സംസാരിക്കാന്‍ മുന്നിട്ടു നിന്നയാളാണ് പൃഥിരാജ്. അമ്മ പോലുള്ള സിനിമാ സംഘടനകളില്‍ ശക്തമായ നിലപാടുമായി മുമ്പോട്ടു പോകാനും പൃഥിയ്ക്കു കഴിഞ്ഞിരുന്നു. സിനിമാ ലോകത്തെ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറയുന്നതിങ്ങനെ. എന്റെ സിനിമാ ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കും. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്.

സിനിമകളില്‍ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് യാതൊരു പരാതിയുമുണ്ടാവില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന പ്രസ്താവന പൃഥ്വിരാജ് നടത്തിയത്.നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സിനിമയിലെ സ്ത്രീകള്‍ ഉയര്‍ത്തിയിരുന്നു. സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ താങ്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദ്യത്തിന് ഉത്തരമായാണ് പൃഥിരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എനിക്ക് സംസാരിക്കാന്‍ കഴിയുന്നത് എന്റെ സിനിമകളെക്കുറിച്ച് മാത്രമാണ്. മറ്റ് സിനിമകളും മറ്റ് തരത്തിലുള്ള ആള്‍ക്കാരുമുണ്ട്.എന്റെ സിനിമകളുടെ പേരില്‍ പരാതികളൊന്നും വന്നിട്ടില്ല. എന്റെ സിനിമകളില്‍നിന്ന് അത്തരം പരാതികള്‍ ഉണ്ടാവില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരാം. എന്നും ശക്തമായ നിലപാടുകളുമായി മുമ്പോട്ടു പോയിട്ടുള്ള പൃഥിയുടെ ഈ വെളിപ്പെടുത്തലും ശ്രദ്ധേയമാവുകയാണ്.

 

Related posts