ആ മനോഹര കാലത്തിലേയ്ക്ക് ഒരു തിരിച്ചുപോക്ക്! എന്‍ഡിടിവിയില്‍ ജോലി ചെയ്തിരുന്ന സമയത്തെ പൃഥിരാജുമൊപ്പമുള്ള പ്രണയ നാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് സുപ്രിയ

മലയാള സിനിമാലോകത്ത് വളരെയധികം ആരാധകരുള്ള നടനാണ് പൃഥിരാജ്. സിനിമയോടുള്ള പാഷനും ഡെഡിക്കേഷനും സ്വഭാവത്തിലെ എളിമയും പ്രായോഗികവും യുക്തിസഹജവുമായ രീതിയില്‍ കാര്യങ്ങളെ വിലയിരുത്തുന്നതുമെല്ലാമാണ് പൃഥിരാജിനെ ആളുകള്‍ ഇഷ്ടപ്പെടാനും സ്വീകരിക്കാനുമുള്ള കാരണങ്ങള്‍.

തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയെന്ന നിലയില്‍ പൃഥിരാജിന്റെ കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താത്പര്യമുണ്ട്. അതേസമയം പൃഥിരാജാകട്ടേ, വീട്ടുവിശേഷങ്ങള്‍ വളരെ ചുരുക്കമായേ പുറത്തു വിടാറുള്ളു.

എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെ ചില ഓര്‍മകള്‍ പങ്കുവച്ച് പൃഥിരാജിന്റെ ഭാര്യ സുപ്രിയ എത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് പൃഥിരാജും താനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പൃഥ്വി എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്‍ഡിടിവിയില്‍ തന്നെ ജേണലിസ്റ്റായി ജോലി ചെയ്യവെയാണ് പൃഥിരാജും സുപ്രിയയും തമ്മില്‍ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. എന്‍ഡിടിവിയിലെ സന്തോഷകരമായ നാളുകളെക്കുറിച്ചും സുപ്രിയ ട്വീറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്.

‘എന്റെ ഭാര്യ മുന്‍കാല എന്‍.ഡി.ടി.വി പ്രവര്‍ത്തകയാണ്. ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് സുപ്രിയ എന്‍.ഡി.ടി.വിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പലപ്പോഴും ഓഫീസിലേക്ക് ഞാന്‍ കൊണ്ടുവിടുമായിരുന്നു. സുപ്രിയ ജോലി മിസ്സ് ചെയ്യാറുണ്ടെന്നും പറയാറുണ്ട്’. അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന ത്രോ ബാക്ക് തേഴ്‌സ്‌ഡേയുടെ ഭാഗമായി സുപ്രിയ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. അയ്യാ എന്ന ഹിന്ദി ചലച്ചിത്രവുമായി ബന്ധപ്പെട്ട് എന്‍.ഡി.ടിവിയ്ക്ക് പൃഥ്വിരാജും റാണി മുഖര്‍ജിയും നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇത്.

 

View this post on Instagram

 

When it’s throwback Thursday & you strike gold! Once a journalist always a journalist! Good old NDTV days! And Aiyya! 😘😍

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Related posts