പൃഥിരാജാണ് നായകനെങ്കില്‍ അഭിനയിക്കില്ലെന്ന് ജഗതി വാശിപിടിച്ചു; സഹായമായത് കല്‍പ്പനയുടെ ബുദ്ധി; അത്ഭുതദ്വീപിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍

സിനിമാലോകത്ത് വിവാദങ്ങള്‍ക്ക് കുറവൊന്നുമില്ലെന്നത് പരമാര്‍ത്ഥമാണ്. എങ്കിലും അക്കൂട്ടത്തില്‍ കുറച്ചുകൂടുതല്‍ വിവാദത്തില്‍ പെട്ട വ്യക്തിയാണ് സംവിധായകന്‍ വിനയന്‍. സിനിമാലോകത്തെ അറിയപ്പെടാത്ത പല രഹസ്യങ്ങളും വെളിച്ചത്തുകൊണ്ടുവന്നിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള പുതിയൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിനയനിപ്പോള്‍. അത്ഭുത ദ്വീപ് എന്ന സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് സംഭവിച്ച ചില കാര്യങ്ങളാണ് വിനയനിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതിങ്ങനെയാണ്.

അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിരാജിന് വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു. പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളുമാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു.

അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് നടി കല്‍പനയാണ് പറഞ്ഞത്. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്. വിനയന്‍ പറയുന്നു.

 

Related posts