മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് മുംബൈ താരം പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിൽ 379 റൺസാണ് മുംബൈ ഓപ്പണർ അടിച്ചുകൂട്ടിയത്.
രഞ്ജി ട്രോഫി ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 1948-49 സീസണിൽ മഹാരാഷ്ട്ര താരം ബി. ബി. നിംബൽകർ നേടിയ 443* ആണ് ഉയർന്ന സ്കോർ.
383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. 49 ബൗണ്ടറികളും 4 സിക്സറുകളും നേടിയ താരത്തിനെതിരെ പന്ത് എറിഞ്ഞവർ എല്ലാം കണക്കിന് തല്ലുവാങ്ങി. 400 റൺസ് നേട്ടത്തിലേക്ക് ബാറ്റ് വീശിയ താരത്തെ റിയാൻ പരാഗാണ് ഒടുവിൽ മടക്കിയത്.
അതേസമയം, ഷായുടെയും 191 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനയുടെയും ബലത്തിൽ മുംബെെ മത്സരത്തിൽ കൂറ്റൻ സ്കോർ നേടി. ഡബിൾ സെഞ്ചുറിക്ക് അരികെ രഹാനെ വീണതോടെ മുംബെെ 681/4 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.