മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള അടുപ്പമുണ്ട്. താരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ അത്തരം സിനിമകള്‍ എപ്പോഴും സംഭവിക്കണമെന്നില്ല.
ബാംഗ്ലൂര്‍ ഡെയ്സ്, അമര്‍ അക്ബര്‍ ആന്റണി പോലുള്ള സിനിമകള്‍ താരമൂല്യമുളള ഒട്ടനവധി താരങ്ങള്‍ ഒന്നിച്ച് സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു. അവയെല്ലാം ബോക്സോഫീസില്‍ വലിയ വിജയവുമായിരുന്നു. ഇപ്പോള്‍ മഹേഷ് നാരായണന് ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിങ്ങനെ ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ കഴിവുളള താരങ്ങള്‍ ഈക്വല്‍ സ്പേസ് ഷെയര്‍ ചെയ്യുകയാണ് ആ സിനിമയില്‍ . മലയാളത്തിലെ താരങ്ങളില്‍ പലരും താമസിക്കുന്നത് കൊച്ചിയിലാണ് എന്നതിനാല്‍തന്നെ ഒഴിവുസമയങ്ങളില്‍ ഒന്നിച്ച് കൂടാറുണ്ട്.
കുടുംബമായിതന്നെ പരസ്പരം വീടുകളില്‍ പോകാറുണ്ട്. രണ്ടാഴ്ച ഒഴിവ് കിട്ടിയാല്‍ താന്‍ ഉറപ്പായും ദുല്‍ഖറിനെയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന് അന്വേഷിക്കാറുണ്ട്. അടുത്തിടെ ഞാന്‍ ഫഹദിനെയും നസ്രിയയെയും കണ്ടിരുന്നു. സിനിമയില്‍ താന്‍ ആരുമായും മത്സരിക്കാറില്ല. ഞാന്‍ എന്നോടുതന്നെയാണ് മത്സരിക്കുന്നത്. എനിക്ക് വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും എന്റേതാണ്.-പൃഥ്വിരാജ്