ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ താര സഘടന അമ്മ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.
സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നു സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാലും മറ്റ് 17 എക്സ്ക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു. അതെത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു.
ഈ സാഹചര്യത്തിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജ് ആയാൽ നന്നായിരിക്കുമെന്നാണ് ശ്വേതാ മേനോൻ ഉൾപ്പടെ പല താരങ്ങളും അഭിപ്രായപ്പെടുന്നത്. എന്നാൽ പൃഥിരാജിന്റെ പേര് താരങ്ങൾ ഉന്നയിച്ചതിനെതിരേ നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി രംഗത്ത്.
പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാല്‍ പച്ചയ്ക്ക് പറയേണ്ടി വരും. അമ്മ വിളിക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ ആരോപിച്ചു.
‘വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡന്റായി വരണം. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്, ഒരു ചീത്തപ്പേരും കേള്‍പ്പിക്കാത്ത ആളാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം അമ്മയുടെ പ്രസിഡന്റായി വന്നാല്‍ നന്നായിരിക്കും’ എന്ന് ധർമ്മജൻ അഭിപ്രായപ്പെട്ടു.