എമ്പുരാന് സിനിമയുടെ ട്രെയ്ലര് കണ്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. എമ്പുരാന് ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി. ട്രെയിലര്‍ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകള്‍ ഞാന്‍ എന്നും വിലമതിക്കും സര്. വാക്കുകള്‍ പറഞ്ഞാല്‍ മതിയാകില്ല. എന്നും ഫാന്‍ ബോയ്… രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു.
ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് കൂടിക്കാഴ്ച നടത്തിയതും എമ്പുരാന് ട്രെയിലര്‍ താരത്തെ കാണിച്ചതും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ തുടരുകയാണ് പൃഥ്വി. രാജമൗലി ചിത്രത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്താണ് താരം പ്രമോഷന് സജീവമായത്. എമ്പുരാന് മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തുകയാണ്.