കൊച്ചി: ലോക്ഡൗൺ മൂലം ജോര്‍ദ്ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടങ്ങുന്ന “ആടു ജീവിതം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേരളത്തിൽ മടങ്ങിയെത്തി.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കൊച്ചിയിൽ വന്നിറങ്ങിയത്. ഇവരെ സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജിനെ മാറ്റിയത്.
സ്വയം കാറോടിച്ചാണ് താരം നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിയത്. ഇനിയുള്ള രണ്ടാഴ്ച സിനിമാ സംഘം നിരീക്ഷണത്തിൽ കഴിയണം.
കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയമാണ് സിനിമ സംഘം ജോര്‍ദ്ദാനിലെത്തിയത്. അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു.എന്നാല്‍ പ്രശ്നങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.
തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൃഥ്വിരാജ് ആരാധകരെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.