മണർകാട്: സമയക്രമത്തെച്ചൊല്ലി നടുറോഡിൽ ബസ് വിലങ്ങനെയിട്ട് സ്വകാര്യബസ് ജീവനക്കാരുടെ അസഭ്യവർഷം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45-ന് മണർകാട് പെരുമാനൂർകുളം ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസും കോട്ടയം – ഒറവയ്ക്കൽ – പാന്പാടി ദയറ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയ ബസുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിർമല ബസിന്റ മുന്നിൽ പ്രിയ ബസ് വിലങ്ങി റോഡ് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
ഇതോടെ ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ അസഭ്യവർഷം നടത്തുകയായിരുന്നു. വാക്കുതർക്കം കൂടിയപ്പോൾ യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും, പോലീസെത്തി യാത്രക്കാരെ പിന്നാലെയത്തിയ ബസിൽ കയറ്റിവിടുകയുമായിരുന്നു. തുടർന്ന് ബസുകൾ കസ്റ്റഡിയിലെടുത്ത് ജീവനക്കാർക്കെതിരേ കേസെടുത്തു.