കോട്ടയം നഗരത്തിലെ ട്രാഫിക് നിയമം ബസുകാർക്ക് ബാധകമല്ലേ? നഗരത്തിൽ ട്രാഫിക് നിയമം തെറ്റിക്കുന്നതിൽ ബസുകാർ മുൻപന്തിയിലാണ്.
കോട്ടയം-കുമരകം റോഡിൽ ട്രാഫിക് സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളെ മറികടന്ന് അപകടകരമായ രീതിയിൽ ബസുകളെത്തി എംസി റോഡിലേക്കു ഇറങ്ങുന്നതും എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്കു കടന്നു പോകാനാവാത്ത വിധത്തിൽ ഗതാഗതക്കുരുക്ക് സൃഷ്്ടിക്കുന്നതും പതിവു കാഴ്ചയാണ്.
സ്വകാര്യ ബസുകൾക്കു പുറമേ നിയമങ്ങൾ കാറ്റിൽപറത്തി സഞ്ചരിക്കുന്നതിൽ കെഎസ്ആർടിസിയും പിന്നിലല്ല. നഗരത്തിൽ അമിത വേഗത്തിലും ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും പോകുന്ന ബസുകൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.