ഷൊർണൂർ: സാമൂഹിക അകലം പാലിക്കൽ പ്രഖ്യാപനത്തിൽ മാത്രം. കുത്തിത്തിരക്കി ബസ് യാത്ര. കോവിഡാനന്തരം സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു.
എന്നാൽ സമീപകാലത്തായി ഇതിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ബസുകളിൽ കുത്തിതിരക്കിയാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നത്.
ഇതിൽ രോഗബാധിതരും ഉണ്ടായെന്ന് വരും. സ്കൂളുകളും, കോളേജുകളും തുറന്നതോടുകൂടിയാണ് ബസുകളിലും മറ്റും തിരക്ക് വർദ്ധിച്ചത്. ഒരു കോവിഡ്സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബസുകളിലെ യാത്രകൾ.
മാറിയ സാഹചര്യത്തിൽ ആളുകൾ വ്യാപകമായി പുറത്തിറങ്ങാനും തുടങ്ങിയിട്ടുണ്ട്.ഇവരാരും തന്നെ യാത്രകൾക്കവസാനം സാനിറ്റൈസർ പോലുള്ളവ ഉപയോഗിക്കുന്നുമില്ല.
മാസ്ക്കുകൾ പേരിന് വേണ്ടി മാത്രമാണ് പലരും ഉപയോഗിക്കുന്നത്. പഴയ രീതിയിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ സ്വകാര്യ ബസുകാർ പരമാവധി ശ്രമിക്കുന്നതായും പരാതിയുണ്ട്.