വൻ സാമ്പത്തിക ബാധ്യത; ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​; ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ സ്വ​കാ​ര്യ ബ​സ് ഉടമകൾ

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ ഓ​ട്ടം നി​ര്‍​ത്തും. ഞായറാഴ്ച സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​ണ്.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മ്പോ​ള്‍ ബ​സു​ട​മ​ക​ള്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ന​ഷ്ടം സ​ഹി​ക്കേ​ണ്ട​താ​യി വ​രും. അ​തി​നാ​ലാ​ണ് ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ഉ​ട​ക​മ​ക​ള്‍ പ​റ​യു​ന്ന​ത്.

വെള്ളിയാഴ്ച ചേ​ര്‍​ന്ന ബ​സു​ട​മ​ക​ളു​ടെ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ലും ന​ഷ്ടം സ​ഹി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. 21 മു​ത​ലാ​ണ് ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് ഏ​താ​നും ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ര്‍​ധി​പ്പി​ച്ച ടി​ക്ക​റ്റ് നി​ര​ക്കാ​ണ് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ പ​ഴ​യ നി​ര​ക്കാ​ക്കി. ദി​വ​സേ​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു വ​ഴി ബ​സു​ട​മ​ക​ള്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

ഈ ​സ്ഥി​തി തു​ട​രാ​നാ​വി​ല്ലെ​ന്നും ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​തു​ള​സീ​ധ​ര​ന്‍ “ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ലെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ള്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment