വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ക​ള‌​ക്ഷ​ൻ തു​ക ന​ൽ​കി കാ​ഞ്ഞി​ര​പ​ള്ളി-​പാ​ലാ റൂട്ടിലെ  ബ​സ് ഉ​ട​മ​ക​ൾ


ഈ​രാ​റ്റു​പേ​ട്ട: ക​ള​ക‌്ഷ​ൻ തു​ക വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു മാ​റ്റി​വ​ച്ച് ബ​സ് ഉ​ട​മ​ക​ൾ. കാ​ഞ്ഞി​ര​പ​ള്ളി-​പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ അ​മീ​ൻ, ഫാ​ത്തി​മ, ആ​മീ​സ്, വെ​ൽ​കം, ഗ്ലോ​ബ​ൽ എ​ന്നീ ബ​സു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ് ഇ​ന്ന​ല​ത്തെ സ​ർ​വീ​സി​ലൂ​ടെ കി​ട്ടി​യ തു​ക ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു ന​ൽ​കു​ന്ന​ത്.

ഇ​തി​നു പു​റ​മെ ബ​സ് ജീ​വ​ന​ക്കാ​രും ശ​മ്പ​ള​വും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു ന​ൽ​കി. യാ​ത്ര​ക്കാരി​ൽ​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. 500 രൂ​പ ന​ൽ​കി​യി​ട്ട് ബാ​ക്കി വാ​ങ്ങാ​ത്ത അ​നു​ഭ​വ​വും ജീ​വ​ന​ക്കാ​ർ പ​ങ്കി​ട്ടു.

ബ​സ് ഉ​ട​മ​ക​ളു​ടെ ഉ​ദാ​ര​മ​ന​സി​നു സ​ഹ​ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു. എം​ഇ​എ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും അ​ൽ​മ​നാ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ബ​സി​ലെ ക​ള​ക്‌ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു സ​ഹ​ക​രി​ച്ചു.

സ​ലിം വെ​ളി​യ​ത്ത്, ഷെ​മീ​ർ, നെ​സീ​ർ, യൂ​സ​ഫ്, ജൂ​ബി​ലി ജേ​ക്ക​ബ്, മാ​ഹീ​ൻ റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment