കോയന്പത്തൂർ: ജനുവരി ഒന്നുമുതൽ സ്വകാര്യബസുകളിൽ പാട്ടും സിനിമയും നിരോധിക്കും. സർക്കാർ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുന്നതിനു പ്രധാനകാരണം സ്വകാര്യബസുകളിലെ ആഡംബരമാണെന്ന കണ്ടെത്തലാണ് തീരുമാനത്തിനു പിന്നിൽ.
ദീർഘദൂരയാത്ര നടത്തുന്നവർ അധികവും സ്വകാര്യബസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. സർക്കാർ ബസുകൾ മിക്കവയും നഷ്ടത്തിലാണ് ഓടുന്നത്. ഇതിനാൽ സ്വകാര്യ ബസുടമകളും ട്രാൻസ്പോർട്ട് അധികൃതരും ചേർന്നു നടത്തിയ യോഗത്തിലാണ് ബസുകളിലെ റേഡിയോ, ടിവി എന്നിവ നീക്കംചെയ്യാൻ തീരുമാനിച്ചത്. ഈമാസം 31-ാം തീയതിക്കകം ബസുകളിൽനിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ബസുടമകൾക്കു നിർദേശം നല്കിയിരിക്കുന്നത്.