ഭുവനേശ്വർ: ഒഡീഷയില്‍ ബസില്‍ നിന്നും ഇറക്കി വിട്ട രോഗിയായ സ്ത്രീ മരിച്ചു. ഭുവനേശ്വറിലാണ് സംഭവം. ബെര്ഹാംപുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് 50കാരിയായ സ്ത്രീയെയും മകനെയും ഇറക്കിവിട്ടത്.
ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പദ്മതോല ഗ്രാമത്തില്‍ നിന്നുള്ള റുനു സ്വയിനാണ് മരിച്ചത്.
യാത്രാമധ്യേ, ഇവരുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. തുടർന്ന് അമ്മയെ ഛത്രപൂരിലോ ബെർഹാംപൂരിലോ ഉള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മകൻ സുജിത് ബസിന്റെ ഡ്രൈവറോടും കണ്ടക്ടറോടും അപേക്ഷിച്ചു.
എന്നാൽ അവർ ഇവരെ ബസിൽ നിന്നും നടുറോഡിൽ ഇറക്കിവിടുകയായിരുന്നു. ആരും സഹായത്തിനില്ലാതെ നിന്ന ഇവരെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ അമ്മ മരിക്കുകയായില്ലായിരുന്നുവെന്ന് മകൻ സുജിത്ത് പ്രതികരിച്ചു.