സ്വന്തംലേഖകന്‍
കോഴിക്കോട്: കൊടും ചൂടും നോമ്പുകാലവും ആള്ക്ഷാമവുംമൂലം സിറ്റിബസുകള്‍ ‘കാലി’യായിഓടുന്നു.വരുമാനമില്ലാത്തതിനാല്‍ ബസുകള്ഇടക്കിടെ ട്രിപ്പുകള്മുടക്കുന്നതും പതിവായി.സ്വതവേ തിരക്കേറിയ മെഡിക്കല്കോളജ്റൂട്ടുകളില്പോലും പലപ്പോഴും യാത്രക്കാരില്ലാത്തഅവസ്ഥ. തിരക്കേറേണ്ട രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്ന്ബസ്ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളും പറയുന്നു.
മെഡിക്കൽ കോളജ്, വെള്ളിമാടുകുന്ന്, ഫറോക്ക്, ബേപ്പൂർ, ചെറുകുളം, കുണ്ടുപറന്പ്, പുതിയാപ്പ, വെസ്റ്റ്ഹിൽ, പന്തീരാങ്കാവ്, തുടങ്ങി സിറ്റി ബസുകളിൽ വൈകുന്നേരങ്ങളിൽ പോലും യാത്രക്കാർ കുറവാണ്. ഇതരസംസ്ഥാന തൊഴിലാളികൾകൂടി ഇല്ലായിരുന്നെങ്കിൽ എന്നേ സർവീസ് നിർത്തിവച്ചേനെയെന്ന് ബസ്ജീവനക്കാർ പറയുന്നു.
കഴിഞ്ഞദിവസം സിവിൽസ്റ്റേഷൻ വഴിയുള്ള മെഡിക്കൽ കോളജ് ബസ് മൂന്നു യാത്രക്കാരുമായാണ് നഗരത്തിൽനിന്ന് പുറപ്പെട്ടത്. ചില്ലറക്ഷാമവും ഇതുമൂലം യാത്രക്കാരുമായി ഉണ്ടാകുന്ന ചെറിയ വാക്കേറ്റങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് . വിദ്യാർഥികളില്ലാത്തതിനാൽ ഒന്നും-രണ്ടും രൂപാ നാണായങ്ങൾ കണികാണാനില്ല.
എട്ടുരൂപയുടെ മിനിമം ചാർജ് ടിക്കറ്റെടുത്താൽ ബാക്കി കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ഉടലെടുക്കുക. പലബസുകളിലും ഓട്ടോമാറ്റിക് ഡോര്സംവിധാനത്തിലേക്ക് മാറിയതിനാല്‍ ക്ലീനറെ വയ്ക്കാറില്ല. മുന്‍വശത്തെ ഡോര്ആകട്ടെ കണ്ടക്ടര്തന്നെ കാര്യം ചെയ്യുകയും ചെയ്യും. പലപ്പോഴും ബെല്ലടിക്കുന്നതെല്ലാം യാത്രക്കാര്‍തന്നെ.
നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് നടത്തിയാല്‍ സ്വന്തം കയ്യില്‍നിന്നും ശമ്പളം എടുത്ത് നല്‍കേണ്ട അവസ്ഥയാണെന്ന് കോഴിക്കോട് ജില്ലാ ബസ്ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് റോളക്സ് നാസർ പറഞ്ഞു. ഏറ്റവും വലിയ പ്രതിസന്ധിയാണ് ബസ് വ്യവസായം നേരിട്ടുകൊണ്ടിരിക്കുന്നത്. വരുമാന നഷ്ടം സഹിച്ചും സര്‍വീസ് നടത്തുന്ന ബസുകളാണ്് വലിയൊരു വിഭാഗമെന്നും അദ്ദേഹംപറഞ്ഞു.