റോ​ഡി​ല്‍ പ​റ​ക്കു​ന്ന ബ​സു​ക​ള്‍​ക്ക് പൂ​ട്ടി​ടും; സ​മ​യം ക്ര​മീ​ക​രി​ച്ചാ​ൽ മ​ത്സ​യോ​ട്ടം കു​റ​യ്ക്കാ​ന​കു​മെ​ന്ന് ബ​സ് പാ​സ​ഞ്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ


അ​ത്തോ​ളി: കൂ​മു​ള്ളി ബ​സ് അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ള്ളി​യേ​രി​യി​ലും അ​ത്തോ​ളി​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്നു. ഉ​ള്ളി​യേ​രി​യി​ൽ കോ​ഴി​ക്കോ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘ​വും അ​ത്തോ​ളി​യി​ൽ ന​ന്മ​ണ്ട സ​ബ് ആ​ർ​ടി​ഒ യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

എ​യ​ർ​ഹോ​ൺ ഉ​പ​യോ​ഗി​ക്ക​ൽ , ഫാ​ൻ​സി ലൈ​റ്റ് ഉ​പ​യോ​ഗി​ക്ക​ൽ, സ്പീ​ഡ് ഗ​വ​ർ​ണ​റി​ലെ അ​പാ​ക​ത, യൂ​ണി​ഫോം ധ​രി​ക്കാ​തി​രി​ക്ക​ൽ, ഇ​ൻ​ഷൂ​ർ അ​ട​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യ​ത്. ന​ന്മ​ണ്ട ആ​ർ ടി ​ഒ നേ​ര​ത്തെ താ​ക്കീ​ത് ചെ​യ്ത​വ​ർ​ക്ക് ഫൈ​ൻ അ​ട​ക്കാ​നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. പ​രി​ശോ​ധ​ന തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലും തു​ട​രാ​നാ​ണ് തീ​രു​മാ​നം.

അ​ത്തോ​ളി അ​ത്താ​ണി​യി​ൽ 13 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഏ​ഴ് ബ​സു​ക​ളി​ൽ നി​ന്നും ഫൈ​ൻ ഈ​ടാ​ക്കി. കോ​ഴി​ക്കോ​ട് ആ​ർ ടി ​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം 12 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. കോ​ഴി​ക്കോ​ട് – കു​റ്റ്യാ​ടി ലി​മി​റ്റ​ഡ് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും സ്പീ​ഡ് ഗ​വ​ർ​ണ​ർ വിഛേ​ദി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ പ​രാ​തി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ നാ​ല് വാ​ഹ​നാ​പ​ക​ട​മാ​ണ് അ​ത്തോ​ളി റൂ​ട്ടി​ൽ ഉ​ണ്ടാ​യ​ത്.

ന​വം​ബ​ര്‍ ഒ​ന്നി​ന് കൂ​മു​ള്ളി​യി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കൂ​മു​ള്ളി പ്ര​ദേ​ശ​വാ​സി​ക​ളും ബ​സു​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി.അ​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്രി​ക​ന്‍റെ കു​ടും​ബ​വും ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും റോ​ഡി​ലെ മ​ര​ണ​ക്കു​രു​ക്കി​നെ കു​റി​ച്ചും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യും വി​ശ​ദ​മാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സി.​വി.​എം. ഷെ​രീ​ഫി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ന​ന്മ​ണ്ട ആ​ർ​ടി​ഒ​യും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് സ​മാ​ന വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ബ​സു​ക​ളു​ടെ സ​മ​യ ക്ര​മം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, അ​ത്തോ​ളി സ്റ്റേ​ഷ​ൻ ഹാ​സ് ഓ​ഫീ​സ​ർ​മാ​ർ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ർ​ടി​ഒ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ശ​രി​യാ​യ രീ​തി​യി​ൽ ബ​സു​ക​ളു​ടെ സ​മ​യ ക്ര​മം കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ൽ മ​ത്സ​ര ഓ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.

എ​ന്നാ​ൽ ബ​സു​ട​മ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​താ​യി ബ​സ് പാ​സ​ഞ്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് – കു​റ്റ്യാ​ടി റൂ​ട്ടി​ലെ ഒ​ട്ടു​മി​ക്ക ബ​സു​ക​ളി​ലും സ്പീ​ഡ് ഗ​വ​ർ​ണ​റി​ൽ തി​രി​മ​റി ന​ട​ത്തു​ക​യാ​ണ്.ഇ​ത് തെ​ളി​വ് സ​ഹി​തം ഹാ​ജ​രാ​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

  • സ്വ​ന്തം ലേ​ഖ​ക​ൻ

 

Related posts

Leave a Comment