വീട്ടിലെത്താൻ വൈകുമെന്ന വെമ്പൽ മാറ്റിവെച്ച് യാത്രക്കാർ ;  നെഞ്ചുവേദനയുമായി പടിഞ്ഞ യാത്രക്കാരന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സ് നിർത്താതെ ഒാടി; ഒരു ജീവൻ രക്ഷിക്കാനായതിന്‍റെ ചാരിതാർഥ്യത്തോടെ  യാത്രക്കാരും ജീവനക്കാരും

പ​യ്യ​ന്നൂ​ര്‍: യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ പ്ര​വ​ര്‍​ത്ത​നം. കോ​ഴി​ക്കോ​ട്-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജാ​ന്‍​വി ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ സു​നി​ല്‍ പു​ളു​ക്ക​നാ​ട്ടും ഡ്രൈ​വ​ര്‍ ഗോ​പ​നു​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​ ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.​

കോ​ഴി​ക്കോ​ട് നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്ന​യാ​ള്‍​ക്കാ​ണ് ധ​ര്‍​മ​ശാ​ല​യി​ലെ​ത്താ​നാ​യ​പ്പോ​ഴേ​ക്കും ശ​ക്ത​മാ​യ നെ​ഞ്ച് വേ​ദ​ന​യു​ണ്ടാ​യ​ത്. വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന യാ​ത്ര​ക്കാ​ര​ന് സം​സാ​രി​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും തെ​ല്ലും സം​ശ​യ​മു​ണ്ടാ​യി​ല്ല.​

ബ​സി​ലു​ള്ള മ​റ്റ് യാ​ത്ര​ക്കാ​രോ​ട് സം​ഭ​വം ചു​രു​ക്കി​പ​റ​ഞ്ഞ ശേ​ഷം എ​വി​ടേ​യും നി​ര്‍​ത്താ​തെ ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ത​ക്ക സ​മ​യ​ത്ത് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തോ​ടെ ബ​സ് തി​രി​ച്ച് വി​ട്ട് ധ​ര്‍​മ്മ​ശാ​ല​വ​രെ​യു​ള്ള​വ​രെ ഇ​റ​ക്കി​യ ശേ​ഷ​മാ​ണ് തി​രി​ച്ച് പ​യ്യ​ന്നൂ​രി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ര്‍​ന്ന​ത്.​

രാ​ത്രി സ​മ​യ​മാ​യ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തു​ന്ന​തി​നു​ള്ള വെ​മ്പ​ലി​ലാ​യി​രു​ന്നി​ട്ടും അ​തു​വ​രെ ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​രും സ​ഹ​ക​രി​ച്ചു.

Related posts