ആലപ്പുഴ: കൊറോണയെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി നിർത്തിവച്ച ആലപ്പുഴയിലെ സ്വകാര്യബസ് സർവീസുകൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ കെബിടിഎ ഭാരവാഹികൾ അറിയിച്ചു.
ഘട്ടംഘട്ടമായിട്ടായിരിക്കും ബസുകൾ ഓടിക്കുക. ബഹു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും നൽകിയിരിക്കുന്ന ഉറപ്പ് മാനിച്ചാണ് ബസുകൾ ഓടുന്നതെന്നും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് സർവീസ് നടത്തുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ബസുകൾ കേടുപാടുകൾ തീർക്കേണ്ടതുണ്ട്. സർക്കാർ തീരുമാനപ്രകാരം പെർമിറ്റിൽ അനുവദിച്ചിരിക്കുന്നതിൽ പകുതി യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു. സർക്കാർ അനുവദിച്ച അധികചാർജും ഈടാക്കും. യാത്രക്കാർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
സാമൂഹ്യഅകലവും പാലിക്കണം. കോവിഡ് രോഗം വരുത്തിവച്ച ഇന്നത്തെ ദുരവസ്ഥ നേരിടാൻ യാത്രക്കാർ സഹകരിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ മൊബൈൽ കോണ്‍ഫറൻസിൽ അഭ്യർഥിച്ചു.
മൊബൈൽ കോണ്‍ഫറൻസിൽ കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യൻ, സെക്രട്ടറി എസ്.എം. നാസർ, എൻ. സലിം, ഷാജിലാൽ, ബിജുദേവിക, റിനുമോൻ, ഹാരിസ് കണ്ണങ്ങഴ, സുനീർ ഫിർദൗസ് എന്നിവർ പങ്കെടുത്തു.