അകലം പാലിച്ചും കുത്തിനിറച്ചും കോട്ടയം ജില്ലയിൽ സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിത്തുടങ്ങി

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലംഘിച്ച് നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ഭാഗത്തു നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് എ​ത്തി​യ സ്വ​കാ​ര്യ ബ​സ്. ക​ഞ്ഞി​ക്കു​ഴി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം.
-രാ​ഷ്ട്ര​ദീ​പി​ക


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 150 സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള ബ​സു​ക​ളി​ൽ 500 ബ​സു​ക​ൾ​ക്കു മാ​ത്ര​മേ ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യോ​ള്ളു.

ഇ​തി​ൽ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും ഓ​ട്ടം നി​ല​ച്ചി​രു​ന്ന​തി​നാ​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​ണ്. അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത​നു​സ​രി​ച്ചു മാ​ത്ര​മേ ബ​സു​ക​ൾ റോ​ഡു​ക​ളി​ൽ ഇ​റ​ക്കാ​ൻ സാ​ധി​ക്കു.

ജി​ല്ല​യി​ൽ ച​ങ്ങ​നാ​ശേ​രി, പാ​ലാ, കു​മ​ര​കം, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​ന്പ്, ക​ല്ല​റ, ക​ടു​ത്തു​രു​ത്തി തു​ട​ങ്ങി ജി​ല്ല​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും ബ​സു​ക​ൾ ഓ​ടു​ന്നു​ണ്ട്.

ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു പ​രി​മി​ത​മാ​യി യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ൻ സാ​ധി​ക്കു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ർ തീ​രെ കു​റ​വാ​ണ്. ചി​ല റൂ​ട്ടു​ക​ളി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ൻ പോ​ലു​മി​ല്ലാ​തെ​യാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക്കാ​വി​ൽ നി​ന്ന് ഇ​ന്നു രാവിലെ കോ​ട്ട​യ​ത്ത് എ​ത്തി​യ ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. എ​ല്ലാ സി​റ്റി​ലും യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ക​യും ഇ​തി​നു പു​റ​മെ ബ​സി​ൽ യാ​ത്ര​ക്കാ​ർ നി​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment