കുണ്ടറ: രാത്രി കുണ്ടറയിൽ നിന്നും കൊടുവിള മൺട്രോതുരുത്ത് ഭാഗങ്ങളിലേക്കുള്ള യാത്ര ഏറെ ദുരിതപൂർണമാകുന്നു. രാത്രി ഏഴരയ്ക്കുള്ള സ്വകാര്യബസ് സർവീസ് നടത്താത്തതുമൂലം യാത്രക്കാർ ബുദ്ധമുട്ടിലാകുന്നു. രാത്രി ഏഴുമുതൽ ബസ് കാത്ത് നിൽക്കുന്നവർക്ക് 8.10നും 8.30നും കുണ്ടറയിൽ നിന്നും പുറപ്പെടാറുള്ള സ്വകാര്യ ബസുകൾ കൂടി ട്രിപ്പ് അവസാനിപ്പിച്ചാൽ കൊടുവിള മൺട്രോതുരുത്തുകാർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നു.
മുളവന വഴി സർവീസ് നടത്തേണ്ട ബസുകൾ മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റി സർവീസ് നടത്തുന്നതും പതിവാക്കിയിട്ടുണ്ട്. യാത്രാദുരിതത്തെ സംബന്ധിച്ച പരാതികൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കേണ്ട അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർക്ക് പ രാതിയുണ്ട്.