തിരുവനന്തപുരം: ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകളുടെ പ്രതിനിധികള്‍ തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ടത്. മിനിമം ചാര്‍ജ്ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പതു രൂപയാക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇതു ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ചര്‍ച്ചയില്‍ നിലപാടെടുത്തു.
ചാര്‍ജ്ജ് വര്‍ധിക്കണമെന്ന് ആവശ്യം ഉന്നയിച്ച് പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഗതാഗത മന്ത്രി ചര്‍ച്ച നടത്തിയത്. ഡീസല്‍ വില വര്‍ധന മൂലം വലിയ നഷ്ടം നേരിടുന്നതിനാല്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം. കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് സമരം എന്നുമുതല്‍ തീരുമാനിക്കുമെന്നാണ് ഉടമകളറിയിച്ചു.
കെഎസ്ആര്‍ടിസി ബസ്സുകളിലെ മിനിമം ചാര്‍ജ് ഏഴ് രൂപയായി വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കെഎസ്ആര്‍ടിസിയുടെ ആവശ്യം പരിഗണിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചത്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് മാത്രമാണ് വര്‍ധിപ്പിച്ചത്. നിലവിലെ നിരക്കായ ആറ് രൂപയില്‍ നിന്നും ഏഴ് രൂപയാക്കിയതിലൂടെ കൂടുതല്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 27 ലക്ഷം രൂപ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.