
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി 24ന് സൂചനാ പണിമുടക്ക് നടത്തും. നിലവിലുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ നിലനിർത്തുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സൂചനാ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.