കൊച്ചി: മിനിമം ടിക്കറ്റു നിരക്ക് ഒൻപതു രൂപയാക്കണമെന്നാവശ്യപ്പെട്ടു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ ബസ് സർവീസ് നിർത്തിവച്ച് അനിശ്ചിതകാല സമരം ചെയ്യാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡീസൽ വിലയും തൊഴിലാളികളുടെ വേതനവും വർധിച്ചതോടെ ടിക്കറ്റുനിരക്കുയർത്തുകയല്ലാതെ മാർഗമില്ല.നിരവധി തവണ സൂചനാസമരങ്ങൾ നടത്തിയെങ്കിലും നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. ചർച്ച നടത്തുന്ന സർക്കാർ ഉറപ്പുകൾ നൽകുന്നതല്ലാതെ അവ പാലിക്കാൻ തയാറാകുന്നില്ല.
ഒരു വിഭാഗം സംഘടനകൾ ഓഗസ്റ്റ് 18നു പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്നും വി.ജെ. സെബാസ്റ്റ്യൻ, ടി. ഗോപിനാഥ്, നൗഷാദ് ആറ്റുപറന്പത്ത്, എം.വി. വത്സലൻ, ആർ. പ്രസാദ് എന്നിവർ പങ്കെടുത്തു.