സ്വന്തം ലേഖകന്‍
കോഴിക്കോട്: മിന്നല്‍ പണിമുടക്ക് പാടില്ലെന്ന ആര്‍ടിഒയുടെയും പോലീസിന്റേയും നിര്േദശത്തിന് പുല്ലുവില. ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് അവസാന വാക്കായി മാറ്റുകയാണ്.
ഇന്നലെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്ത പണിമുടക്കറിയാതെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി.
ഈ വര്‍ഷം അരഡസനിലേറെ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കാണ് റൂട്ടിലുണ്ടായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി വിവിധ ഡിപ്പോകളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അധിക ട്രിപ്പ് നടത്തിയെയെങ്കിലും യാത്രാദുരിതം പരിഹരിക്കുന്നതിന് ഉതകുന്നതായിരുന്നില്ല.
നേരത്തെ മിന്നല്‍ പണിമുടക്കുണ്ടായപ്പോള്‍ ബസുടമകള്‍, തൊഴിലാളി സംഘടനകള്‍, പോലീസ്, ആര്‍ടിഒ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മിന്നല്‍ പണിമുടക്ക് പാടില്ലെന്ന് തീരുമാനിച്ചതാണ്. ഇത് ലംഘിച്ചായിരുന്നു സമരം.
ഉള്ള്യേരി ബസ് സ്റ്റാന്‍ഡിലുണ്ടായ സംഭവങ്ങളുടെ പേരിലായിരുന്നു മിന്നല്‍ പണിമുടക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ലയണ്‍ ബസ് ഉള്ള്യേരിയില്വച്ച് അമിതവേഗത്തില്‍ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
സംഭവത്തില്‍ ബൈക്ക് യാത്രികരായ മുന്‍ പഞ്ചായത്തംഗം ബിന്ദു കളരിയുള്ളതിലിനും മകനും പരിക്കേറ്റു. ഇവരുടെ പരാതിയില്‍ അത്തോളി പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.
ഇതിന്റെ തുടര്‍ച്ചയായി രാത്രി ബസിലെ തൊഴിലാളികള്‍ വന്ന് ഉള്ള്യേരി സ്റ്റാന്‍ഡില്‍ വീണ്ടും പ്രശ്നമുണ്ടാക്കി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് റൂട്ടില്‍ ഒരു വിഭാഗം ബസുകാര് വാട്സാപ്പിലൂടെ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
കര്‍ശന നടപടിവേണം:
ഡിവൈഎഫ്ഐ
കുറ്റ്യാടി: കോഴിക്കോട് റൂട്ടില്‍ നിസാര കാരണങ്ങളുടെ പേരില്‍ നിരന്തരം മിന്നല്‍ പണിമുടക്ക് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നേരത്തെ തൊഴിലാളി സംഘടനകളുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മിന്നല്‍ പണിമുടക്ക് ഉണ്ടാകില്ലെന്ന് തീരുമാനിച്ചതാണ്. ഇതിന് വിരുദ്ധമായി നിരന്തരം സമരം നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചില ബസുടമകള്‍.്