കോട്ടയം: സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കട ന്നതോടെ സ്ഥിരം ബസ് യാത്ര ക്കാർ സമരവുമായി പൊരുത്ത പ്പെട്ടു തുടങ്ങി. സമരത്തിനു നേരേ സർക്കാർ പുറം തിരിഞ്ഞതോടെ സമരം നീളാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അത്യാവശ്യ ത്തിനു മാത്രം യാത്ര ചെയ്യുക എന്ന നിലപാടിലേക്ക് പൊതു ജനം മാറുകയാണ്. ഇതോടൊ പ്പം കഴിവതും സ്വന്തം വാഹന ങ്ങൾ യാത്ര ചെയ്യുക എന്ന നില പാടും അവർ സ്വീകരിച്ചു കഴി ഞ്ഞു.
അതേസമയം, കെഎസ്ആർടി സി ബസിൽ തിരക്കു വർധിച്ചു വരികയാണ്. നല്ല രീതിയിൽ കെഎസ്ആർടിസിയുടെ കള ക്ഷൻ കൂടിയിട്ടുണ്ട്.
പ്രധാനമായും ബസ് സമരം ബാധിച്ചിരിക്കുന്നത് ഗ്രാമീണ, മലയോരമേഖലയിലെ യാത്രക്കാരെയാണ്. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന ജില്ലയിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായെങ്കിലും സ്കൂൾ കുട്ടികളും ജോലിക്കാരും ഉൾപ്പെടെയുള്ളവർ വളരെയധികം ബുദ്ധിമുട്ടി. പലരും ഓട്ടോറിക്ഷകളെയും സ്വകാര്യ വാഹനങ്ങളെയുമാണു ആശ്രയിച്ചത്. ഇന്നു രാവിലെയും കെഎസ്ആർടിസി ബസുകളിൽ വൻ തിരക്കാണു അനുഭവപ്പെടുന്നത്. പല ബസ് സറ്റോപ്പുകളിലും യാത്രക്കാരുടെ നീണ്ടനിരയാണു കാണുന്നത്.
കോട്ടയത്തുനിന്നു പത്തോളം ബസുകൾ വിവിധ റൂട്ടുകളിൽ അധിക സർവീസ് നടത്തി. ചങ്ങനാശേരി വഴിയുള്ള ആലപ്പുഴ സർവീസുകൾ കുമരകം വഴി സർവീസ് നടത്തി. സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തുന്ന തിരുവാർപ്പ്, പരിപ്പ്, പാന്പാടി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കു അധിക സർവീസുകൾ നടത്തി. പാലാ ഡിപ്പോയിൽനിന്നും അയർക്കുന്നം വഴി കോട്ടയത്തിനും ഈരാറ്റുപേട്ട-കോട്ടയം റൂട്ടിലും അധിക സർവീസുകൾ നടത്തി. ഈരാറ്റുപേട്ട ഡിപ്പോയിൽ കാഞ്ഞിരപ്പള്ളിക്കും മുട്ടംവഴി തൊടുപുഴയ്ക്കും അധിക സർവീസുകൾ നടത്തി.
പൊൻകുന്നം ഡിപ്പോയിൽനിന്നും കോട്ടയം-മുണ്ടക്കയമായി അധിക സർവീസുകൾ നടത്തിയപ്പോൾ ചങ്ങനാശേരി, എരുമേലി ഡിപ്പോകളിൽനിന്നും ഗ്രാമീണ മേഖലയിലേക്കു കൂടുതൽ സർവീസുകൾ നടത്തി. വൈക്കം ഡിപ്പോയിൽനിന്നു മുഴുവൻ സർവീസുകളും ഓപ്പറേറ്റ് ചെയ്തെങ്കിലും ബസുകൾ കൂടുതൽ ലഭിക്കാത്തതിനാൽ അധിക സർവീസുകൾ നടത്താനായില്ല.
ഇന്നു രാവിലെ മുതൽ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്നു അധികൃതർ പറഞ്ഞു. ഇന്നലെ നടത്തിയതു പോലെ തന്നെയാണു ഇന്നും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തിയിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ഇന്നു കൂടുതൽ ബസുകൾ സർവീസ് നടത്തും. ചില സ്ഥലങ്ങളിൽ ജീപ്പുകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തിയതു യാത്രക്കാർക്കു ആശ്വാസമായി.