വിദ്യാർഥികളെ കാണുമ്പോൾ വിട്ടുപോകുന്ന ബസുകാർക്ക് പണികൊടുക്കാൻ പോലീസിന്‍റെ പ്രത്യേക പരിശോധന

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ളെ കാ​ണു​ന്പോൾ ബെ​ല്ല​ടി​ച്ചു വി​ടു​ന്ന ബ​സു​കാ​ർ ഇ​ന്നു കു​ടു​ങ്ങും. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്ടെ​ത്തി ബ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽകി.

ജി​ല്ലാ പോ​ലീ​സ്ചീ​ഫ് ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്നു രാ​വി​ലെ മു​ത​ൽ പോ​ലീ​സ് ബ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കി​ട​ങ്ങൂ​രി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ർ കു​ടു​ങ്ങി. കി​ട​ങ്ങൂ​ർ എ​സ്ഐ സ​ന​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ -പാ​ലാ റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​ർ ല​ഹ​രി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പാ​ലാ​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി കോ​ട്ട​യ​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ബ​സ്. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ത്ത ബ​സു​ക​ൾ , വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് ന​ല്കാ​ത്ത ബ​സു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​ത്.

Related posts