സ്വന്തം ലേഖകൻമാർ
തൃശൂർ: കടുത്ത സാന്പത്തിക പ്രതിസന്ധിയും യാത്രക്കാരില്ലാത്തതും നിയന്ത്രണങ്ങളുമെല്ലാം മൂലം മുന്നോട്ടു പോകാനാകാതെ സ്വകാര്യ ബസുകൾ പലയിടത്തും സർവീസുകൾ നിർത്തി. ചാലക്കുടി മേഖലയിൽ ലോക്ഡൗണ് ഇളവുകളെ തുടർന്ന് സർവീസ് പുനരാരംഭിച്ച 40-45 ബസുകൾ ഇന്നു മുതൽ സർവീസ് നിർത്തിയിരിക്കുകയാണ്.
പലരും സ്റ്റോപ്പുകളിലെത്തി ഏറെ നേരം കാത്തുനിന്നു..ലക്കുടിയിൽ നിന്ന് മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി, മേലൂർ, കൊരട്ടി എന്നിവിടങ്ങളിലേക്കെല്ലാം സർവീസ് നടത്തിയിരുന്ന ബസുകളാണ് നിർത്തിയത്.
145 ബസുകളാണ് ചാലക്കുടി മേഖലയിലുള്ളത്. പലയിടത്തും അഞ്ചിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. പുത്തൂർ മാന്ദാമംഗലം റൂട്ടിൽ നാലു ബസുകളാണ് ഓടിയത്. ചില ബസുകളിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ആളുകളെ നിർത്തികൊണ്ടുപോകുന്പോൾ പോലീസ് കേസ് ചാർജു ചെയ്യുന്നതിനാൽ യാത്രക്കാരെ എടുക്കുന്നത് കുറച്ചു.
രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന തിരക്കിന് ശേഷം രണ്ടോ മൂന്നോ യാത്രക്കാരുമായി പോകേണ്ട അവസ്ഥയുമുണ്ടായെന്ന് ബസുകാർ പറയുന്നു.
പൊന്നാനി -ചാവക്കാട് റൂട്ടിൽ തീരമേഖലയിൽ 15 ബസുകളാണ് ഇന്നുമുതൽ സർവീസ് നടത്തി. കഴിഞ്ഞദിവസം രണ്ടു കഐസ്ആർടിസി ബസുകൾ ഈ റൂട്ടിൽ ഓടിതുടങ്ങിയിരുന്നു. ഈമാസം 30വരെ ഓടുന്നില്ലെന്ന് കാണിച്ച് ജി ഫോം കൊടുത്തിരുന്ന ബസുകളാണ് ഓടിതുടങ്ങിയത്.
ബസുകൾ ഓടിതുടങ്ങിയെങ്കിലും യാത്രക്കാർ കുറവാണ്. ചാവക്കാട് നിന്ന് മറ്റു റൂട്ടുകളിൽ ഏതാനും ബസുകൾ ഓടിയെങ്കി
സർവീസ് നിർത്താൻ കാരണം
ബസ് ജീവനക്കാർക്ക് വേതനം നൽകാനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല. പന്പുകളിൽ ഇന്ധനം നിറച്ചാൽ കടം പറഞ്ഞ് ആ പണം കൊടുക്കാൻ കഴിയാത്ത സ്ഥിതി. കോവിഡ് ഭീതി വിടാത്തതുകൊണ്ട് പ്രായമായ പല ജീവനക്കാരും ബസിൽ ജോലിക്കെത്താത്ത അവസ്ഥ. ബസിൽ ആളുകൾ കയറുന്നില്ല.
സംഘടനകളുടെ നിലപാട്
ബസുടമകളോട് നഷ്ടം സഹിച്ചു സർവീസ് നടത്തണമെന്ന് ഒരു സംഘടനയും നിർബന്ധിക്കുന്നില്ല. തുടക്കത്തിൽ നമുക്ക് അൽപം നഷ്ടമായാലും സർവീസ് നടത്തി നോക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെ പറയാൻ പറ്റില്ല.
സർവീസ് നടത്തുന്നവരോട് സർവീസ് നിർത്തണമെന്നും സംഘടന പറയില്ല. ഈ കോവിഡ് കാലത്ത് സമരത്തിനോ സർക്കാരുമായി ഏറ്റുമുട്ടലിനോ ഇല്ല. പറ്റാവുന്നവർ സർവീസ് നടത്തിക്കോട്ടെ. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് സർവീസ് നടത്താൻ തീരുമാനിച്ച ഉടമകളുമുണ്ട്. വരും ദിവസങ്ങളിൽ സർവീസുകൾ ഇനിയും കുറയാനാണ് സാധ്യത.
ലും പൊന്നാനി റൂട്ടിൽ ബസുകൾ ഓടിയിരുന്നില്ല. അതിനു പ്രധാന കാരണം 15 രൂപ ടിക്കറ്റ് കഴിഞ്ഞാൽ മലപ്പുറം ജില്ലയാണ്. അതുകൊണ്ട് അതിർത്തിവരെ ഓടാനെ കഴിഞ്ഞിരുന്നുള്ളൂ.