അരിന്പൂർ: മനക്കൊടി വളവിൽ ബസിടിച്ച് ബേക്കറിയുടമ മരിച്ച അപകടത്തെ തുടർന്ന് തുടർച്ചയായി രണ്ടാം ദിവസവും തൃശൂർ – കാഞ്ഞാണി റൂട്ടിൽ സ്വകാര്യ ബസ് പണി മുടക്ക് .ഇന്ന് രാവിലെ മുതൽ സ്വകാര്യബസുകളൊന്നും സർവീസ് നടത്തിയില്ല. തകർന്ന റോഡിൽ ഇന്നലെ മുതൽ ആരംഭിച്ച അറ്റകുറ്റപ്പണികൾ ഇന്നും തുടരുന്നതി നാൽ പണികൾക്ക് അസൗകര്യം ഉണ്ടാകാതുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇന്നും പണിമുടക്കിയതെന്ന് സ്വകാര്യ ബസ് തൊഴിലാളികൾ അറിയിച്ചു.
ഇന്നലെ വൈകീട്ട് കാഞ്ഞാണിയിൽ ചേർന്നയോഗത്തിലാണ് ബസ് തൊഴിലാളികൾ ഈ തീരുമാനമെടുത്തത്. പണി മുടക്കി നെ തുടർന്ന് തൃശൂർ – കാഞ്ഞാണി – അന്തിക്കാട്, തൃശൂർ – കാഞ്ഞാണി – ചാവക്കാട്, തൃശൂർ – കാഞ്ഞാണി – വാടാനപ്പള്ളി എന്നി വടങ്ങളിലേക്കൊന്നും സ്വകാര്യ ബസ് സർ വീ സ് നടത്തിയില്ല.
അതേ സമയം തൃശൂർ – കാഞ്ഞാണി – വാടാനപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി സർവീസുകളാണ് യാത്രക്കാർക്ക് ആശ്വാസമായത്. ഓട്ടോ റിക്ഷകൾ, കാറുകൾ ഉൾപ്പടെയുള്ള മററു വാഹനങ്ങളും ഓടുന്നുണ്ട്. അപകടത്തിൽ മരിച്ച ബേക്കറിയുടമയും ദീപിക ഫ്രണ്ട്സ് ക്ലബ്ബ് അരിന്പൂർ യൂണിറ്റ് സെക്രട്ടറിയുമായ ചാലിശേരി ദേവസി മകൻ പീറ്ററിന്റെ സംസകാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് അരിന്പൂർ സെന്റ്. ആന്റണിസ് പള്ളിയിൽ നടത്തി
ിരിഞ്ഞ്