ഒറ്റപ്പാലം: സ്വകാര്യ ബസുകാർ ജാഗ്രതൈ… യാത്രക്കാർക്ക് ടിക്കറ്റ് നൽകിയില്ലങ്കിൽ കുടുങ്ങും. മോട്ടോർ വാഹന വകുപ്പധികൃതർ നടപടികൾ തുടങ്ങി.
ടിക്കറ്റ് നൽകാത്ത കണ്ടക്ടർമാർക്ക് ലൈസൻസ് സസ്പെന്റു ചെയ്യാനാണ് തീരുമാനം. 17 ബസുകൾക്കെതിരേ നടപടി എടുത്തു.
യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്ടർ ലൈസൻസില്ലാതെയും സർവീസ് നടത്തിയ 17 സ്വകാര്യ ബസുകൾക്കെതിരേ യാണ്നടപടിയെടുത്തത്.
പാലക്കാട്- കുളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണിത് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ഏഴ് ബസുകളിൽ കണ്ടക്ടർമാർക്ക് ലൈസൻസുണ്ടായിരുന്നില്ല. ഒന്പത് ബസുകളിൽ ടിക്കറ്റ് നൽകാതെയാണ് സർവീസ് നടത്തിയിരുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് നൽകുകയും ചെറിയപിഴ ചുമത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഒറ്റപ്പാലം ജോയൻറ് ആർടിഒ സി.യു. മുജീബിന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്.
എംവിഐ അനുമോദ് കുമാർ, എഎംവിഐമാരായ എ. സെഡ്. ബെറിൾ, എസ്. മണികണ്ഠൻ, പി.വി. സജീവ് എന്നിവരാണ് പരിശോധന നടത്തിയത്.