സ്വകാര്യ ബസുകളുടെ ചീത്തപ്പേര് മാറ്റാൻ മോട്ടോർ വാഹന വകുപ്പ്; വനിതാ കണ്ടക്ടർമാരെ നിയമിക്കും

ആലപ്പുഴ: സ്വകാര്യ ബസുകളിലെ ചീത്തപ്പേര് മാറ്റാനായി വനിതാ കണ്ടക്ടറുമാരെ കൊണ്ടുവരാനുള്ള ശ്രമവുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ജീവനക്കാർ യാത്രക്കാരോടും സ്കൂൾ വിദ്യാർഥികളോടും മോശമായി പെരുമാറുന്നെന്നും യൂണിഫോം ധരിക്കുന്നില്ലെന്നും പരാതിയുണ്ട്.

ജില്ലയിൽ ലൈസൻസുള്ള കണ്ടക്ടർമാർ കുറവായതിനാൽ പല ബസുകളിലും ലൈസൻസില്ലാത്തവരാണ് ജോലി ചെയ്യുന്നത്. ഈ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സ്ത്രീകൾക്ക് വരുമാന മാർഗമുണ്ടാക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്.

ആലപ്പുഴയിൽ ബസിൽ നിന്നു തെറിച്ചു വീണ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിനെ തുടർന്ന് ബസ് ജീവനക്കാർക്കായി മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തി തിരിച്ചറിയൽ രേഖ നൽകി. ഈ രേഖകൾ കൈവശമില്ലാതെ ബസുകളിൽ ജോലി ചെയ്താൽ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു. 

ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ വനിതാ കണ്ടക്ടർമാരെ ജോലിക്കെടുക്കാമെന്നു ഉറപ്പ് ലഭിച്ചിട്ടുണ്ട്. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി ജോലി ചെയ്യാൻ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ രണ്ടുപേർക്കായി ഒരു ദിവസത്തെ ജോലി വീതിച്ചു നൽകും. സ്ത്രീ ജീവനക്കാരുടെ സാന്നിധ്യം ബസ് യാത്ര കൂടുതൽ സ്ത്രീസൗഹൃദപരമാക്കുമെന്നാണ് വിലയിരുത്തൽ. ഈ പരീക്ഷണം വിജ‍യമായിരുന്നു.

Related posts

Leave a Comment