കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഭേദഗതി വരുത്തി സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുറി വാടക ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഇറക്കിയ ഭേദഗതിയാണ് സ്റ്റേ ചെയ്തത്.
കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളത്. ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. പിഴവ് തിരുത്താൻ ഒരാഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.