സം​സ്ഥാ​ന​ത്തി​ന​ക​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി; ജൂൺ എട്ട് മുതൽ ബസ് സർവീസുകൾ ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന​ക​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി. ലോ​ക്ക്ഡൗ​ണി​ന്‍റെ അ​ഞ്ചാം ഘ​ട്ട​ത്തി​ലാ​ണ് സം​സ്ഥാ​നം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ജി​ല്ല​യ്ക്കു പു​റ​ത്തേ​യ്ക്കു​ള്ള യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം.

അ​ന്ത​ർ​ജി​ല്ലാ ബ​സ് സ​ർ​വീ​സി​നും അ​നു​മ​തി ന​ൽ​കി. ജൂൺ എട്ട് മുതൽ ബസ് സർവീസുകൾ ആരംഭിക്കും. പ​കു​തി സീ​റ്റി​ൽ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു. യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. അ​തേ​സ​മ​യം അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്ക് ത​ത്ക്കാ​ലം അ​നു​മ​തി​യി​ല്ല. യാ​ത്ര​നി​ര​ക്ക് 50 ശ​ത​മാ​നം കൂ​ടും.

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​കു​തി സീ​റ്റ് ഒ​ഴി​ച്ചി​ട​ണം, തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത് ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​ക.

Related posts

Leave a Comment