വ​രു​ന്നൂ, രാ​ജ്യ​ത്ത് 151 സ്വ​കാ​ര്യ ട്രെ​യി​നു​ക​ൾ; റെ​യി​ൽ ഹോ​സ്റ്റ​സ് സേ​വ​ന​മ​ട​ക്കം ല​ഭ്യം

കൊ​ല്ലം: രാ​ജ്യ​ത്ത് വ​രു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 151 സ്വ​കാ​ര്യ ട്രെ​യി​നു​ക​ൾ കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് പ​ദ്ധ​തി ത​യാ​റാ​ക്കി. 2027 -ൽ ​ഈ ട്രെ​യി​നു​ക​ൾ വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി ട്രാ​ക്കി​ലി​റ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ടാ​റ്റ ഗ്രൂ​പ്പ്, അ​ദാ​നി ഗ്രൂ​പ്പ്, ആ​ർ​കെ ഗ്രൂ​പ്പ് തു​ട​ങ്ങി​യ​വ​ർ​ക്കാ​യി​രി​ക്കും ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. ഇ​വ​ർ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള താ​ത്പ​ര്യം റെ​യി​ൽ​വേ​യെ ഇ​തി​ന​കം അ​റി​യി​ച്ചു ക​ഴി​ഞ്ഞു.

ട്രെ​യി​നു​ക​ൾ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കു​ന്ന​ത് വ​ഴി മൂ​ന്ന് സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ത്തേ​ത് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ര​ണ്ടാ​മ​ത്തെ ല​ക്ഷ്യം. യാ​ത്ര​ക്കാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് മൂ​ന്നാ​മ​താ​യി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് നി​ല​വി​ൽ ഏ​താ​നും സ്വ​കാ​ര്യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. തേ​ജ​സ് എ​ക്സ്പ്ര​സ് എ​ന്നാ​ണ് ഇ​വ​യു​ടെ പേ​ര്. 2019 ഒ​ക്ടോ​ബ​ർ നാ​ലി​ന് ല​ക്നൗ​വി​നും ഡ​ൽ​ഹി​ക്കും മ​ധ്യേ​യാ​ണ് ഈ ​ട്രെ​യി​ൻ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​ത്.റെ​യി​ൽ​വേ​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​സി​ടി​സി​ക്കാ​ണ് ( ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ്റ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ) ഇ​തി​ന്‍റെ നി​യ​ന്ത്ര​ണ ചു​മ​ത​ല. രാ​ജ്യ​ത്ത് നാ​ല് തേ​ജ​സ് എ​ക്സ്പ്ര​സു​ക​ൾ ഇ​പ്പോ​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ണ്ട്.

ആ​ഴ്ച​യി​ൽ മൂ​ന്ന് ത​വ​ണ വീ​ത​മാ​ണ് നി​ല​വി​ലെ സ​ർ​വീ​സു​ക​ൾ. സ്വ​കാ​ര്യ എ​യ​ർ​ലൈ​നു​ക​ളു​ടെ മാ​തൃ​ക​യി​ലു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വ​യി​ൽ ഉ​ണ്ട്. റെ​യി​ൽ ഹോ​സ്റ്റ​സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ണ് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.കാ​പ്പി, ചാ​യ വെ​ന്‍റിം​ഗ് മെ​ഷീ​ൻ അ​ട​ക്കം ഓ​ൺ ബോ​ർ​ഡ് കാ​റ്റ​റിം​ഗ് സം​വി​ധാ​ന​വു​മു​ണ്ട്. പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല​ട​ക്കം സി​നി​മ​ക​ൾ കാ​ണു​ന്ന​തി​നു​ള്ള എ​ൽ​സി​ഡി സം​വി​ധാ​ന​വും ട്രെ​യി​നി​ലു​ണ്ട്. എ​ല്ലാ കോ​ച്ചു​ക​ളി​ലും വൈ-​ഫൈ സം​വി​ധാ​ന​വും ല​ഭ്യ​മാ​ണ്.

തേ​ജ​സ് എ​ക്സ്പ്ര​സു​ക​ളി​ൽ നി​ല​വി​ൽ 14 കോ​ച്ചു​ക​ളാ​ണ് ഉ​ള്ള​ത്. 12 ചെ​യ​ർ കാ​റു​ക​ൾ, ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ്, ഒ​രു പ​വ​ർ കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ചെ​യ​ർ കാ​റു​ക​ളി​ൽ ഒ​ന്നി​ൽ 78 സീ​റ്റു​ക​ൾ ഉ​ണ്ട്. 12 കോ​ച്ചു​ക​ളി​ലാ​യി ആ​കെ 936 സീ​റ്റു​ക​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ൽ 56 കോ​ച്ചു​ക​ളാ​ണു​ള്ള​ത്.

ജ​ന​റേ​റ്റ​റു​ക​ൾ, ബാ​റ്റ​റി​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് പ​വ​ർ കാ​ർ കോ​ച്ച്. ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​യി​ൽ​വേ വ്യ​ത്യാ​സം വ​രു​ത്താ​റു​മു​ണ്ട്.പു​തി​യ 151 സ്വ​കാ​ര്യ ട്രെ​യി​നു​ക​ൾ കൂ​ടി വ​രു​ന്ന​തോ​ടെ മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment