ബംഗളൂരു: സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന അമ്മാവന്റെയും അമ്മായിയുടെയും ഭീഷണിയെത്തുടർന്ന് യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരുവിലാണു സംഭവം. 24കാരിയായ ടെക്കിയാണ് ആത്മത്യചെയ്തത്. സംഭവത്തിൽ പ്രധാന പ്രതിയായ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്ദഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ മുറിയിലാണ് യുവതി ജീവനൊടുക്കിയത്. സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവൻ യുവതിയെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
ഹോട്ടൽ മുറിയിലെത്തിയ യുവതി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മാവന്റെ കൈയിലുണ്ടായിരുന്ന പെൻഡ്രൈവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി അമ്മാവനും അമ്മായിക്കുമൊപ്പമാണ് മകൾ താമസിച്ചിരുന്നതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.