അപകടത്തിലേക്ക് ‘വാ​തി​ൽ’ തുറന്ന്..! യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് വാതിലുകൾ തുറന്നുവച്ചു സ്വ​കാ​ര്യ ബ​സുകൾ പരക്കം പായുന്നു; നടപടിയെടുക്കേണ്ട പോലീസ് മൗനം പാലിക്കുന്നു

private-bus-speedകോ​ത​മം​ഗ​ലം: വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് വാതിലുകൾ തുറന്നുവച്ചു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്. കോ​ത​മം​ഗ​ല​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​തി​വ് കാ​ഴ്ച​യാ​ണി​ത്. സ്കൂ​ൾ സ​മ​യ​ത്ത് വാ​തി​ൽ​പ​ടി​യി​ൽ തൂ​ങ്ങി കി​ട​ന്നാ​ണ് യാ​ത്ര.

ബ​സി​ൽനി​ന്നു തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ർ മ​ര​ണ​മ​ട​ഞ്ഞ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് സ​മീ​പ​നാ​ളു​ക​ളി​ൽ ജി​ല്ല​യി​ൽ  ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തേ​ത്തു​ട​ർ​ന്നു വാ​തി​ലു​ക​ൾ അ​ട​ച്ചു​മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്താ​വൂ എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്കു മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ പ​ല​പ്പോ​ഴും ഈ ​നി​ർ​ദേ​ശം ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. ന​ഗ​ര​ത്തെ അ​പേ​ക്ഷി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് നി​യ​മ​ലം​ഘ​നം കൂ​ടു​ത​ലാ​യി ന​ട​ത്തു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളും വ​ള​വു​ക​ളും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്പോ​ഴാ​ണ് വാ​തി​ലു​ക​ൾ തു​റ​ന്നു യാ​ത്ര​ക്കാ​രു​മാ​യി അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്.

ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ധി​കൃ​ത​ർ  മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഡ്രൈ​വ​ർ നി​യ​ന്ത്രി​ത വാ​തി​ലു​ക​ളാ​ണ് മിക്ക ബ​സു​ക​ളി​ലും ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ തു​റ​ന്നുവച്ചാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

Related posts