തമിഴ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന മലയാളി താരം ടോവിനോ തോമസിന്റെ നായിക പിയാ ബാജ്പേയി. പ്രിയദർശന്റെ ആമയും മുയലും എന്ന ചിത്രത്തിലാണ് ഉത്തരേന്ത്യക്കാരിയായ പിയ അവസാനമായി അഭിനയിച്ചത്.
ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായാഗ്രാഹക ആയ ബി. ആർ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ബ്രസീലിൽ നടന്നൊരു സംഭവമാണ് ചിത്രം പറയുന്നത്. സോഫ്റ്റ്വെയർ എൻജിനിയറായ അബി എന്ന പ്രണയനായകനെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, വാഗമണ്‍, ചാലക്കുടി എന്നിവിടങ്ങളിലാണ്.
ഈ വർഷം ജൂണിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.