അഡാറ് ലവ് എന്ന സിനിമയിലെ പാട്ട് ഇറങ്ങിയത് മുതൽ എല്ലാവരും പ്രിയാ വാര്യർക്ക് പിന്നാലെയാണ്. പുറത്തുവച്ച് ആരു കണ്ടാലും ഇപ്പോൾ കണ്ണിറുക്കി കാണിക്കും. എനിക്ക് കണ്ണിറുക്കി നായികയാകുന്നതിനേക്കാൾ നല്ല നല്ല വേഷങ്ങൾ കിട്ടണമെന്നാണ് ആഗ്രഹം. അഭിനയത്തിൽ കൂടുതൽ ശ്രദ്ധ നൽകി നല്ല നടിയെന്ന പേര് സ്വന്തമാക്കണമെന്നാണ് ആഗ്രഹം- പ്രിയ പറയുന്നു.
ദുബായിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് തന്റെ മനസിലുള്ള ആഗ്രഹം പ്രിയ പറഞ്ഞത്. അഡാറ് ലവിലെ പാട്ട് ഒരുപാട് വിവാദങ്ങളിൽ പെട്ടെങ്കിലും ഇപ്പോൾ എല്ലാം കെട്ടടങ്ങിയെന്നും ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.