എന്റെ കാലത്ത് നീ എന്തു കൊണ്ടു വന്നില്ല…? ചോദിക്കുന്നത് എഴുപതുകളിലും എൺപതുകളിലും ബോളിവുഡിന്റെ ചോക്ലേറ്റ് നായകനായിരുന്ന ഋഷി കപൂറാണ്.
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ തരംഗമായ പ്രിയ വാര്യരോടാണ് ചോദ്യം. പ്രിയയോടുള്ള തന്റെ ആരാധന ട്വിറ്ററിലൂടെയാണ് ഋഷി കപൂർ പങ്കു വച്ചത്. സുന്ദരമായ മുഖവും നിഷ്കളങ്കമായ പുഞ്ചിരിയുമുള്ള പ്രിയ നാളത്തെ വലിയ നായികയാകുമെന്ന് ഋഷി കപൂർ പറയുന്നു. എന്തു കൊണ്ടാണ് തന്റെ കാലത്ത് പ്രിയ വരാത്തതെന്നാണ് ഋഷി കപൂർ ട്വിറ്ററിലൂടെ ചോദിക്കുന്നത്.