ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാർ ലൗവിലെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട് യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യർ. ചിത്രത്തിലെ പാട്ട് യുട്യൂബിൽ അപ്ലോ ഡ് ചെയ്ത ഒരു രാത്രിയോടെ പ്രിയയ്ക്ക് കേരളക്കരയാകെ ആരാധകരാണ്. എന്നാൽ ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കൽ രാജ്യത്തിനപ്പുറത്തേക്കും വാർത്തയാവുകയാണ്.
പാക്കിസ്ഥാനിലും വൈറലായി പ്രിയയുടെ കണ്ണിറുക്കൽ. പ്രിയയുടെ ചിത്രങ്ങളൊക്കെ പാക് മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ ചെറിയൊരു റോൾ ചെയ്യാൻ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമർ നായികമാരിൽ ഒരാളിലേക്ക് കൈപിടിച്ച് ഉയർത്തുകയായിരുന്നു. തൃശൂർ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വർഷ വിദ്യാർത്ഥിയാണ്.